തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

മോദി ഒരു പെറ്റി പൊളിറ്റിഷ്യനാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം തെറ്റായിപ്പോയി. ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം. രാജ്യത്ത് ബി.ജെ.പിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുന്നു. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. മതപരമായി വേര്‍തിരിച്ച് കാണരുത്. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നമെന്നും ഈ വിഷയത്തില്‍ മോദി ഒന്നും മിണ്ടുന്നില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *