ഐ പി എൽ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്. ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. കൊൽക്കത്ത ഈഡൻ ഗാർഡനിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ ജയം തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനൊപ്പമായിരുന്നു.
ആദ്യ മത്സരത്തിൽ രാജസ്ഥാനെ 37 റൺസിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. ഗുജറാത്തിന്‍റെ 192 റൺസ് പിന്തുട‍ർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 പന്തിൽ പുറത്താകാതെ 87 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യായായിരുന്നു ടോപ് സ്‌കോറർ. രണ്ടാമത് ബാറ്റ് ചെയ്ത ഏഴ് കളിയിൽ ആറിലും ഗുജറാത്ത് ജയിച്ചിട്ടുണ്ട്. എന്നാൽ ടോസ് നഷ്ടമായിട്ടും എട്ട് കളികളിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസത്തിലാണ് സഞ്ജു.

ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ എന്നിവർ ഗുജറാത്ത് ബാറ്റിംഗ് നിരയിലെ കരുത്തരാണെങ്കിൽ ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയിലെ കരുത്തർ.

ബൗളിങ്ങിൽ സ്‌പിൻ നിരയുടെയും പേസ്‌ നിരയുടെയും കരുത്തും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്.

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.

Leave a Reply

Your email address will not be published. Required fields are marked *