വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആറുവര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ ആണ് സര്‍ക്കാര്‍ കയറ്റുമതി കുറയ്ക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിലാണെങ്കില്‍ ബ്രസീലിനു പിന്നില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക കമ്പനികളുടെ ഓഹരി വിലയില്‍ അഞ്ചുശതമാനം ഇടിവുണ്ടായി. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *