ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46കാരന് ജീവപര്യന്തം. പന്നാ ലാലിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അനിത ദേവിയാണ് ആക്രമണത്തിന് ഇരയായത്. യുവതിക്ക് പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന പുരോഹിതന്റെ പ്രവചനത്തില്‍ വിശ്വസിച്ചാണ് 46കാരന്‍ കടുംകൈ ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.

’25 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അനിത അഞ്ച് പെണ്‍മക്കളെ പ്രസവിച്ചു. പക്ഷേ പന്നയ്ക്ക് ഒരു ആണ്‍കുട്ടിയെ വേണം. എന്റെ സഹോദരി ആറാം തവണയും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നതായിരുന്ന പന്നയുടെ ആഗ്രഹം. വീണ്ടും പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കുക എന്ന പുരോഹിതന്റെ പ്രവചനമാണ് പന്നയുടെ നിര്‍ബന്ധത്തിന് കാരണം. എന്നാല്‍ കുട്ടി വേണമെന്നതില്‍ അനിത ഉറച്ചുനിന്നു. ഇക്കാര്യം പറഞ്ഞ് പന്നാ ലാല്‍ പലപ്പോഴും അനിതയെ മര്‍ദ്ദിക്കുമായിരുന്നു. പക്ഷേ ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന് ഈ ശിക്ഷ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’- അനിതയുടെ സഹോദരന്‍ രവി സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *