തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയില്‍ പരക്കെ നാശ നഷ്ടം. ശക്തമായ കാറ്റില്‍ പലയിടത്തും മരം കടപുഴകിവീണ് അപകടങ്ങളുണ്ടായി.

കനത്തമഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി വീടുകള്‍ക്ക് അടക്കം കേടുപാടുകള്‍ പറ്റി. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലെ കുറ്റന്‍ മരം കടപുഴകി വീണു. ശക്തമായ കാറ്റില്‍ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *