സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയപാത പൊളിഞ്ഞ് വിഴുന്നത് പോലെ സര്‍ക്കാരിന്റെ വ്യാജ നിര്‍മ്മിതികളും പൊളിഞ്ഞു വീഴുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.326 പേജുള്ള സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളും കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികളും അക്കമിട്ടു വിവരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി, മലയോര-തീരദേശ റോഡ് വികസനം, കെ ഫോണ്‍ അടക്കം നേട്ടങ്ങളായി സര്‍ക്കാര്‍ അവതരിപ്പിച്ചു. ദേശീയ പാതയെ പ്രധാന നേട്ടമായും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വ്യാജ അവകാശവാദങ്ങളാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
ദേശീയപാതയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില വര്‍ധിപ്പിച്ചത് യുപിഎ സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മിതികളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയില്‍ നൂറിലധികം വിള്ളലാണുള്ളത്. പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നു വീണോ – അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *