ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ഇന്നിംഗ്സിൽ നേടിയ രണ്ട് വിക്കറ്റാണ് ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ അശ്വിനെ സഹായിച്ചത്. ഫൈനൽ മത്സരം ആരംഭിക്കുന്നതിനു മുൻപ് 14 മത്സരങ്ങളിൽ 70 വിക്കറ്റ് നേടിയ കമ്മിൻസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ നിന്ന് 67 വിക്കറ്റുള്ള അശ്വിൻ നാലാം സ്ഥാനത്തായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതമാണ് താരം വീഴ്ത്തിയത്. ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡ് ആണ് മൂന്നാം സ്ഥാനത്ത്. ബ്രോഡിന് 69 വിക്കറ്റുണ്ട്
അശ്വിന് 71 വിക്കറ്റുകളാണ് ഉള്ളത്. കമ്മിൻസിന് 70 വിക്കറ്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *