കൊച്ചി, പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എം എറണാകുളം,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം. മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നല്‍കിയില്ല,മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ കോടിയേരിയുടെ മാതൃക പിണറായി പിന്തുടര്‍ന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമര്‍ശനം .
പാര്‍ട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കില്‍ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമര്‍ശനമുയര്‍ന്നു.