തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്. രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എഡിജിപിക്ക് കുരുക്കായി. എഡിജിപിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്‌ഐമാര്‍ അന്വേഷണത്തില്‍ ഇടപെട്ടു. എഡിജിപിയുടെ അസാധാരണ ഇടപെടല്‍ നിയമവാഴ്ചയ്ക്ക് എതിരാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ എം ആര്‍ അജിത് കുമാര്‍ സഹായിച്ചു. കുറ്റപത്ര സ്വഭാവത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *