ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരത്തിന് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ. അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവർക്കൊപ്പമാണ് താനെന്നും എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴാണെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ എന്നല്ല ലോകത്ത് എവിടെയും അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് 1947-ൽ നമുക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങൾ ഇതിനോടകം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിസ്മയയുടെ പിന്തുണയ്ക്ക് പിന്നാലെ മോഹൻലാലിനും വിസ്മയയ്ക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *