കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികൾക്കെതിരെ ഐപിസി 323 ചുമത്താൻ പ്രോസിക്യൂഷൻ അപേക്ഷ നൽകി. പരുക്കേൽപ്പിച്ചതിനും ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൂടി ചേർക്കണമെന്നാണ് അപേക്ഷ.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. അന്വേഷണത്തിൽ കണ്ടെത്തിയതും എന്നാൽ, വിസ്താരത്തിന് ആവശ്യമില്ലാത്തതെന്നും കണക്കാക്കിയ സാക്ഷികൾ, രേഖകൾ,തൊണ്ടിമുതലുകൾ എന്നിവയുടെ പട്ടിക പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
ജൂലൈ ആറിന് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ടുകാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും
