കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കേണ്ടി വരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി. ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്ന് കരിക്കുലം കമ്മിറ്റി കൺവീനർ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തോന്ന്യവാസം കാണിക്കുന്നുവെന്നും അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ശൈലജ ടീച്ചറുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *