പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടങ്ങളുടെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷന്‍ ഓഫീസ് ഉപരോധിക്കുകയാണ്. മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ്.
റെയില്‍വേ ഡിവിഷന്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ച് എത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് ഒരുക്കിയ സംരക്ഷണം തകര്‍ത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ഓഫീസിലേക്ക് പ്രവേശിച്ചത്.
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തില്‍ 5 അംഗ സംഘമാണ് ആദ്യം ഡിവിഷന്‍ ഓഫീസിലേക്ക് പ്രവേശിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ഓഫീസിന്റെ ഗേറ്റ് തള്ളി തുറക്കുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ സിപിഐഎം പ്രതിഷേധം ശക്തമാക്കുകയാണ്. ഡിവൈഎഫ്‌ഐക്ക് പുറമേ റെയില്‍വേ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
