കോഴിക്കോട് :കാപ്പ ചുമത്തി പോലീസ് തിരയുന്ന പ്രതി ബൈക്കുമായി പിടിയില്‍. പെരിങ്ങൊളം അറപ്പോയില്‍ മുജീബ് (38)ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് കോഴിക്കോട് നിന്ന്. കൊയിലാണ്ടിയില്‍ നിന്ന് കളവ് പോയ ബൈക്കുമായാണ് പ്രതി കോഴിക്കോട്‌റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത് .എന്‍ ഐ ടിയുടെ സമീപത്ത് നിന്ന് ഇയാള്‍ നേരത്തെ ഒരു ബൈക്ക് മോഷണം നടത്തിയിരുന്നു. ഇതിന്റെ അന്വേഷണ വേളയില്‍ ഇയാള്‍ക്കെതിരെ കുന്ദമംഗലം പോലീസ് കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്, ഇയാള്‍ കോഴിക്കോട് പിടിയിലാവുന്നത് . മുജീബ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. നിരവധികവര്‍ച്ച നടത്തിയത്തിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കുന്നമംഗലം പോലീസ്എസ് എച്ച് ഒ .എ .അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും

Leave a Reply

Your email address will not be published. Required fields are marked *