പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് ചെയ്തില്ലെന്ന് ആരോപിച്ച് 16 വയസുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. ഡൽഹിയിലെ ശകർപൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇവരും 16 വയസുകാർ തന്നെയാണെന്ന് പൊലീസ് പറയുന്നു. കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സച്ചിൻ എന്ന ബാലൻ പുതിയ ഫോണുമായി ഒരു സുഹൃത്തിനൊപ്പം തന്റെ വീട്ടിലേക്ക് വരുന്നതിനിടെ തന്റെ മൂന്ന് സുഹൃത്തുക്കളെ വഴിയിൽ വെച്ച് കണ്ടത്. ഇവരുടെ അടുത്തേക്ക് ചെന്ന് ഫോൺ കാണിച്ചപ്പോൾ ട്രീറ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. സച്ചിൻ ഈ ആവശ്യം നിരസിച്ചതോടെ ഇവർ തമ്മിൽ തർക്കമായി. പിന്നീട് ഇത് കൈയാങ്കളിയിലേക്ക് കടന്നു. ഇതിനൊടുവിലാണ് കുട്ടികളിൽ ഒരാൾ സച്ചിനെ കുത്തിയത്.വൈകുന്നേരം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം റോഡിൽ രക്തം കണ്ടാണ് അന്വേഷണം നടത്തിയത്. ഏതാനും കുട്ടികൾ ചേർന്ന് അവരുടെ സുഹൃത്തിനെ കുത്തിയെന്നും നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വിവരം ലഭിച്ചു.ഇതിനിടെ 16 വയസുകാരനെ കുത്തേറ്റ നിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നെന്നും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നുവെന്നും കാണിച്ച് എൽഎൻജെപി ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ശരീരത്തിന്റെ പിൻഭാഗത്ത് രണ്ട് തവണ കുത്തേറ്റതായി മൃതദേഹം പരിശോധിച്ചപ്പോൾ മനസിലായി.പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കുട്ടികളെ കണ്ടെത്തുന്നതിന് അന്വേഷണവും പുരോഗമിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുഴള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
