: കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപവാദപ്രചാരണം നടത്തിയ കേസില്‍ പ്രതി കെ എം ഷാജഹാൻ ഹാജരായി. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് പ്രതി ഹാജരായത്. നിലവില്‍ ഷാജഹാനെ ചോദ്യം ചെയ്യുകയാണ്.
കേസിലെ ഒന്നാം പ്രതിയായ കെ. ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിര്‍ത്ത് എറണാകുളം സെഷൻസ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഗോപാലകൃഷ്ണൻ ഇപ്പോള്‍ ഒളിവിലാണ്. അതിനാല്‍ കോടതിയെ സമീപിച്ച് ഹാജരാകാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
ഷൈൻ ടീച്ചറെ അപവാദപ്രചാരണത്തിലൂടെ അധിക്ഷേപിക്കാന്‍ കെ എം ഷാജഹാനും പറവൂരിലെ കോൺഗ്രസ് പ്രാദേശിക നേതാവായ കെ. ഗോപാലകൃഷ്ണനും ശ്രമിച്ചുവെന്നാണ് കേസ്.
ഷൈൻ ടീച്ചർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
