കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരന്തൂർ കല്ലറ നഗറിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലുളി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, വാർഡ് മെമ്പർ ഷൈജ വളപ്പിൽ,സി.പി രമേശൻ, സി. അബ്ദുൽ ഗഫൂർ,ബൈജു, ദാസൻ പുത്തലത്ത്, യശോദ, ബവീഷ്, സുകുമാരദാസ് തുടങ്ങിയവർ സംസാരിച്ചു.
