സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്.

ഇന്ന് സ്വര്‍ണം പവന് 140 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1120 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 13,995 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *