താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം റജിസ്ട്രേഷനിലുള്ള കാറും ഇന്നു കസ്റ്റഡിയിൽ എടുക്കും. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താമരശേരി തച്ചംപൊയിൽ അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ (55) രണ്ടു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരിൽ വച്ച് പിന്നാലെയെത്തിയ കാർ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവർ ഉൾപ്പടെ നാലുപേർ പുറത്തിറങ്ങി അഷ്റഫിനെ ബലമായി പിടികൂടി കാറിൽ കയറ്റി. സംഘത്തിലെ ഒരാൾ സ്കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്തിയ ശേഷം പുറകിൽ വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. മുക്കം ഭാഗത്തേക്കാണ് സംഘം പോയത്.സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതിയായ കൊടിയത്തൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് െപാലീസ് കണ്ടെത്തിയിട്ടുണ്ട്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
