ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ അഞ്ച് വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി അഭിഭാഷകന്‍ അജീഷ് കളത്തില്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാര്‍, സിബിഐ, ദേശീയ വനിതാ കമ്മീഷന്‍ അടക്കം എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. റിപ്പോര്‍ട്ടില്‍ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സിനിമ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *