കുന്ദമംഗലം : പന്തീർപാടം പേവും കൂടുമ്മൽ പാത്തു എന്ന രോഗിക്കാണ് ഹരിത കർമ്മസേന തുണയായത്. കഴിഞ്ഞ ദിവസം പാത്തുആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് പ്രധാനപ്പെട്ട രേഖകളും പണവും സ്വർണ്ണവും അടങ്ങിയ ബാഗ് കുന്നമംഗലത്തെ ഒരു കടയിൽ മറന്നു വെച്ചത്. ഇത് കടക്കാർ അറിയാതെ മാലിന്യം നിക്ഷേപിക്കുന്ന ചാക്കിൽ നിക്ഷേപിക്കുകയും ചെയ്തു. ഹരിത കർമ്മ സേന ഇവിടെ നിന്ന് ശേഖരിച്ച മാലിന്യം തരം തിരിക്കുമ്പോഴാണ് സ്വർണ്ണവും പണവും രേഖകളും അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടൻ തന്നെ ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്തിനെ ഏൽപ്പിക്കുകയും ചെയ്തും. ബാഗിൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചതിൽ ബാഗ് പാത്തുവിൻ്റേതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഹരിത കർമ്മ സേന അംഗങ്ങളായ ബിനിത, ഷരീഫ , ലിന, ഉഷ, നിഷിത, സുമ എന്നിവർ ചേർന്ന് ബാഗ് ഉടമസ്ഥക്ക് നൽകുന്നതിനായി വാർഡ് മെമ്പർ നജീബ് പാലക്കലിന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പഞ്ചായത്തംഗം കെ.കെസി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി നിഷാന്ത്, വി.ഇഒ ജിജി, ഹരിത കർമ്മ സേന അംഗങ്ങളായ സിജി, സ്വപ്ന, പ്രമീള, സുജിഷ , ഷരീഫ്, വിജയകുമാരി, മീനാക്ഷി, പത്മിനി, പുഷ്പ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *