കുന്നമംഗലം : കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവം ഇന്നും നാളയുമായി കുന്നമംഗലം ഹയർസെക്കണ്ടറി കേന്ദ്രികരിച്ച് മർകസ് ബോയ്സ് ഹൈസ്കൂൾ, മർകസ് ഗേൾസ്‌ ഹൈസ്കൂൾ, കുന്നമംഗലം എ യു പി സ്കൂളുകളിൽ നടക്കും. ഇന്നലെ നടന്ന ശാസ്ത്ര നാടകത്തിൽ 11 സബ് ജില്ലാ ടീമുകൾ പങ്കെടുത്തു.
മേളയുടെ രജിസ്ട്രേഷൻ ജോയിന്റ് കൺവീനർ എം പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ഫുഡ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം ടൗണിൽ വിഭവസമാഹരണം നടത്തി. പി കെ അരവിന്ദൻ, കൺവീനർ സുരേഷ് കുമാർ, പബ്ലിസിറ്റി വൈസ് ചെയർമാൻ പി പി ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു. പാചക പുരയിൽ പാൽ കാച്ചൽ നടത്തി. വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *