പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ, അനധികൃതമായി കടത്താൻ ശ്രമിച്ച വൻ തുകയുമായി യുവാവ് പിടിയിലായി. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് അറസ്റ്റിലായത്.
ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 2,54,50,000രൂപയുടെ ഇന്ത്യൻ കറൻസിയാണ് എക്സൈസ് പിടികൂടിയത്. ഈ പണം കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് കടത്താനായിരുന്നു ശ്രമം.
തുടർന്ന് ഭവാനി സിംഗിനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. അനധികൃതമായി കടത്തിയ പണത്തെക്കുറിച്ചും ഇതിൻ്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ് അധികൃതർ.
