മുഷ്താഖ് അലി ട്രോഫിയിൽ ജേതാക്കളായതിന് ശേഷം നടക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ് നാട് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം മുഷ്താഖ് അലി ട്രോഫി ടീമിൽ ഇടം നേടാതിരുന്ന ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും ടീമിൽ തിരികെയെത്തി.
മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച വിജയ് ശങ്കർ തന്നെയാണ് നായകൻ. നാരായൺ ജഗദീശൻ ഉപനായകനാവും. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബാബ അപരാജിത് ടൂർണമെന്റിന്റെ പാതിയിൽ ടീമിനൊപ്പം ചേരും

വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ കളിക്കാനുള്ള തമിഴ്നാട് ടീം – വിജയ് ശങ്കർ (ക്യാപ്റ്റൻ), നാരായൺ ജഗദീശൻ, ദിനേഷ് കാർത്തിക്ക്, ഹരി നിശാന്ത്, ആർ സായി കിഷോർ, ഷാരൂഖ് ഖാൻ, മുരുഗൻ അശ്വിൻ, സന്ദീപ് വാര്യർ, വാഷിംഗ്ടൺ സുന്ദർ, മണിമാരൻ സിദ്ധാർത്ഥ്, ബി സായി സുദർശൻ, വി ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗസിക്ക്, പി ശരവണ കുമാർ, എൽ സൂര്യപ്രകാശ്, ബാബ ഇന്ദ്രജിത്, ആർ സഞ്ജയ് യാദവ്, എം കൗശിക്ക് ഗാന്ധി, ആർ സിലംബരസൻ.

Leave a Reply

Your email address will not be published. Required fields are marked *