പൊലീസ് സ്റ്റേഷനിൽ പിടികൂടി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കഴിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് കോടതിയിൽ.നേരത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചു എന്ന് ഉത്തർ‌ പ്രദേശ് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു.രണ്ട് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവാണ് എലികൾ നശിപ്പിച്ച് തീർത്തത് എന്നാണ് പൊലീസ് പറയുന്നത്. മഥുര ജില്ലയിലെ ഹൈവേ, ഷെർ​ഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ നശിപ്പിച്ചത്.ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കേട്ട കോടതി.അത് വിലയ്‌ക്കെടുത്തില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.കഞ്ചാവ് എലി നശിപ്പിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് മഥുര എസ്എസ്പി അഭിഷേക് യാദവിനോട് അവിടം എലിവിമുക്തമാക്കണമെന്നും കൂടാതെ ഈ 581 കിലോ കഞ്ചാവ് എലി കഴിച്ചുവെന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആ എലികൾ വളരെ ചെറുതാണ് എന്നും പൊലീസിനെ പേടിയില്ലാ എന്നും കൂടി പൊലീസ് കോടതിയിൽ പറഞ്ഞു. പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കഞ്ചാവ് എലി നശിപ്പിച്ചു എന്ന് കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *