പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വര്‍ഗീയതയുടെ വിജയമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വടകര ഡീലിന്റെ തുടര്‍ച്ചയാണ് അവിടെ നടന്നത്. ആര്‍എസ് എസും യുഡിഎഫും തമ്മിലുള്ള പാലമാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വടകര ഡീലിനെ കൂറിച്ച ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. കെ മുരളീധരനെ ലോക്സഭയിലും എത്തിക്കാന്‍ പാടില്ല. നിയമസഭയിലും എത്തിക്കാന്‍ പാടില്ല. ആ ഡീലിന്റെ ഭാഗമായിട്ടാണ് തൃശൂരില്‍ കെ മുരളീധരന്‍ തോറ്റതും പാലക്കാട് മത്സരിക്കണമെന്ന പാലക്കാട് ഡിസിസിയുടെ ശുപാര്‍ശക്കത്ത് എഐസിസി അംഗീകരിക്കാതിരുന്നതും. ഇതിന്റെ തുടര്‍ച്ചയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസിന്റെ ഒരു നേതാവ് യുഡിഎഫില്‍ നിന്ന് കൊണ്ട് ആര്‍എസ്എസില്‍ നിന്ന് വിട പറയാതെ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസിന്റെ ഒരു വിഭാഗവും യുഡിഎഫും തമ്മിലുള്ള പാലമായിരുന്നു സന്ദീപ് വാര്യര്‍. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും സഹായിച്ചു. വഴിവിട്ട മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി നേടിയെടുത്തതാണ് ഈ വിജയം’- എ കെ ബാലന്‍ കുറ്റപ്പെടുത്തി.