കൊയിലാണ്ടി : 64 മത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജിവിഎച്ച് എസ് എസ്സ് കൊയിലാണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയ മീഡിയ റൂമിൻ്റെ ഉദ്ഘാടനം പുതുതലമുറ എഴുത്തുകാരനും നോവലിസ്റ്റും പ്രസാധകനും ജിവിഎച്ച് എസ് എസ് കൊയിലാണ്ടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ റിഹാൻ റാഷീദ് നിർവ്വഹിച്ചു. ചടങ്ങിൽ മീഡിയ കമ്മറ്റി വർക്കിംഗ് ചെയർമാൻ എ സജീവ് കുമാർ അധ്യക്ഷനായി. ജനറൽ കമ്മറ്റി ജോ. കൺവീനർ എൻ വി പ്രദീപ് കുമാർ , പ്രോഗ്രാം കമ്മറ്റി കൺവീനർ ഇ കെ സുരേഷ് കുമാർ ,പ്രസ് ക്ലബ് സെക്രട്ടറി യു ഉണ്ണിക്കൃഷ്ണൻ, എം റിയാസ്, പി അഖിലേഷ് , ഷിജിൻ കുമാർ , പി ശ്രീനാഥ്, കെ വി ഷിബു, കെ എ അഫ്സൽ എന്നിവർ സംസാരിച്ചു. മീഡിയ കമ്മറ്റി കൺവീനർ കെപി അനിൽ കുമാർ സ്വാഗതവും കോ. കൺവീനർ കെ സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *