സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 93,720 രൂപയും ഒരു ​ഗ്രാമിന് 11,715 രൂപയുമാണ് വില. ഇന്നലെ 92800 രൂപ രേഖപ്പെടുത്തിയ സ്വർണ നിരക്കാണ് ഇന്ന് 920 രൂപ വർധിച്ച് 93,720 ആയത്. പണിക്കൂലിയെല്ലാം കൂട്ടി 1,08,115 രൂപയോളമാണ് ഒരു ​പവൻ സ്വർണത്തി​ന്റെ നിരക്ക് വരിക.

സ്വർണവില ഒരു ലക്ഷത്തിന് താഴെയായത് വലിയ ആശ്വാസമാണെങ്കിലും വീണ്ടും ഒരു ലക്ഷം തൊടാനുള്ള സാധ്യതയാണ് കാണുന്നത്. നവംബർ 17നാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെ പോയത്. നവംബർ 16ന് 100320 രൂപയുണ്ടായിരുന്ന സ്വർണവില പിന്നീട് 99760 രൂപ, 97720 രൂപ, 95840 രൂപ, 92080 രൂപ, 91,720 രൂപയിലേക്കും എത്തുകയായിരുന്നു. എന്നാൽ ഇന്നലെ മുതൽ സ്വർണവില വീണ്ടും വർധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *