
ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ സാന്റോസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് 2024 – 25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബഷീർ എൻ, സെക്രട്ടറി മുഹ്സിൻ ഭൂപതി, ട്രഷറർ സജീവൻ കിഴക്കയിൽ. വൈസ് പ്രസിഡന്റ് കബീർ അരിയിൽ, ജോയിന്റ് സെക്രട്ടറി ജിതേഷ് എന്നിവരാണ് ഭാരവാഹികൾ . സാന്റോസ് അഖിലേന്ത്യാ വോളി ബോൾ ടൂർണമെന്റ്, അഖിലേന്ത്യാ സെവെൻസ് ഫുഡ് ബോൾ ടൂർണമെന്റ്, ഡിസ്മി, തുടങ്ങിയ നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വരുന്ന വർഷത്തെ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.