കേരളത്തിലെ 14 ജില്ലകളിൽ പത്തിലും ഭ​രി​ക്കു​ന്ന​ത് വ​നി​താ കളക്ട​ർ​മാ​ർ.ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെയാണ് ജി​ല്ല​ക​ളു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്.
തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയിൽ അ​ഫ്സാ​ന പ​ർ​വീ​ൻ, പ​ത്ത​നം​തി​ട്ടയിൽ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ആ​ല​പ്പു​ഴയിൽ ഇനി മുതൽ ഡോ.​രേ​ണു​രാ​ജ്, കോ​ട്ട​യത്ത് ഡോ.​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കിയിൽ ഷീ​ബ ജോ​ർ​ജ്, തൃ​ശൂ​ർ ജില്ലയിൽ ഹ​രി​ത വി. ​കു​മാ​ർ, പാ​ല​ക്കാ​ട് ​മൃ​ൺ​മ​യി ജോ​ഷി, വ​യ​നാ​ട് എം.​ഗീ​ത, കാ​സ​ർ​കോ​ട് ജില്ലയിൽ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ​ച​ന്ദ് എ​ന്നി​വ​രാ​ണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ
നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടർമാർക്കുള്ള അവാർഡ് തേടിയ മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി എന്നിവർ. ആ​ല​പ്പു​ഴ ക​ള​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് അ​ടു​ത്ത ദി​വ​സം വി​ര​മി​ക്കാ​നി​രി​ക്കു​ന്ന എ. അ​ല​ക്സാ​ണ്ട​റും ഈ ​പു​ര​സ്കാ​രം നേ​ടി. ഇ​ദ്ദേ​ഹം വി​ര​മി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​കും ഡോ.​രേ​ണു​രാ​ജ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *