ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ചു 28-02-2024 നു എൻ.ഐ.ടി കാലിക്കറ്റിന്റെ വാതിലുകൾ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തുറക്കുന്നു. അന്നേ ദിവസം സ്ഥാപനത്തിലെ പന്ത്രണ്ടോളം ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടുമെന്റുകൾ സന്ദർശിയ്ക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും. പരിപാടിയുടെ ഭാഗമായി ശാസ്ത്ര ക്‌ളാസ്സുകൾ, ഫൺ സയൻസ്, വിദഗ്ധരുമായുള്ള സംവാദം, മാജിക് ഷോ എന്നിവ ഉണ്ടാകും. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ പ്രദർശനം. വിദ്യാർഥികൾക്ക് എൻ ഐ ടി ക്യാമ്പസ്സിനെ അടുത്തറിയാനും ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ കാര്യങ്ങൾ ചെയ്യാനും ഈ ഓപ്പൺ ഹൌസ് പരിപാടി ഉപകരിയ്ക്കുമെന്ന് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് തുടങ്ങുന്ന പരിപാടി എൻ ഐ ടി ഡയറക്ടർ ഉത്‌ഘാടനം ചെയ്യും. വൈകീട്ട് 5 മണിയ്ക്ക് സമാപിയ്ക്കും. രജിസ്റ്റർ ചെയ്യാനാഗ്രഹിയ്ക്കുന്ന സ്‌കൂളുകൾ www.openday.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *