വെഞ്ഞാറമൂട് അതിക്രൂരമായ കൊലപാതകം നടത്തിയ അഫ്ഫാന്‍ ഇതിന് മുന്‍പും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് വിവരം. അന്നും എലിവിഷം തന്നെ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫോണ്‍ വാങ്ങി നല്‍കാത്തതിനാണ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. അന്ന് അഫ്ഫാനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടിയെന്നും പറയുന്നു.
കൊലപാതകങ്ങള്‍ നടത്തിയതിനു ശേഷം എലിവിഷം കഴിച്ചിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത് മാനസികാരോഗ്യ നിലയും പരിശോധിക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് അരുംകൊലകള്‍ അഫ്ഫാന്‍ നടപ്പിലാക്കിയത്. രാവിലെ 10 മണിയോടെ ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാലാണ് ഉമ്മയെ ആക്രമിച്ചത്. പിന്നീട് 1.15ന് പാങ്ങോട് എത്തി മുത്തശ്ശി സല്‍മ ബീവിയെ കൊലപ്പെടുത്തി. അതിനുശേഷം വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി ബാപ്പയുടെ അനിയന്റെ വീട്ടിലെത്തി. ബാപ്പയുടെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി.
പിന്നീട് കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തി. പരീക്ഷ കഴിഞ്ഞു എത്തിയ അനുജനെയും വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.