കോഴിക്കോട് ആത്മഹത്യക്ക് ശ്രമിച്ച റഷ്യൻ യുവതി നേരിട്ടത് ക്രൂരയായ പീഡനമെന്ന് മൊഴി. പ്രതി അഖിൽ തന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്നാണ് റഷ്യൻ യുവതി പോലീസിനോട് പറഞ്ഞത്. അഖിൽ ഇരുമ്പ് വാദി കൊണ്ട് തന്നെ തല്ലാറുണ്ടായിരുനെന്നും നിരന്തരമായ മർദനത്തെ തുടർന്ന് തന്റെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റതായും യുവതി പോലീസിനെ അറിയിച്ചു. കൂടാതെ പാസ്‌പോർട്ടും ഫോണും നശിപ്പിച്ചെന്നും യുവതി പറഞ്ഞു. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാന്‍ തടങ്കലിലാക്കിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.പാസ്പോർട്ട് തന്റെ മുന്നിൽ വെച്ചാണ് നശിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തി .
താത്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അടയ്ക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്.

കേസിലെ പ്രതിയായ അഖിലിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാളുടെ കയ്യിൽ നിന്ന് പോലീസ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കൂരാച്ചുണ്ടിൽ കുറച്ചുകാലമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു റഷ്യൻ യുവതിയും ആൺ സുഹൃത്തും ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ആഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *