കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജു അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ വച്ചാണ് സംഭവമുണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു.ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടൻ കുട്ടിയുടെ അമ്മ കണ്ടക്ടറോട് പരാതി പറഞ്ഞു. തുടർന്ന് ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തി.കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *