ആലപ്പുഴ: വെണ്മണി പുന്തലയില്‍ യുവതിയെ വെട്ടിക്കോലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സുധിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ഷാജി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 6:45 നാണ് സംഭവം. കുടുംബ വഴക്കാണ് കാരണം.

അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്. ഇതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ദീപ്തിയുടെ കഴുത്തിനാണ് വെട്ടേറ്റത്.

ബഹളംകേട്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഷാജി കിടപ്പുമുറിയില്‍ കയറിയ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *