
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്ന പിണറായിയുടെ ആവശ്യത്തിന് കേന്ദ്രം കൂട്ട് നിൽക്കുന്നുവെന്നും പി വി അന്‍വർ ആരോപിച്ചു.ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വർ. നിലമ്പൂർ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിറകോട്ട് പോകുന്നുവെന്ന് സംശയിക്കുന്നതായും പി.വി അന്‍വർ ആരോപിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും അന്‍വർ വ്യക്തമാക്കി.