മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത് വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ചത്.
എന്‍.സി.പി കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.കോണ്‍ഗ്രസില്‍ ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ലതികാ സുഭാഷ് പറഞ്ഞു.എന്‍.സി.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ പി. സി ചാക്കോയുമായി ലതികാ സുഭാഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ നിന്ന് വന്ന വ്യക്തി എന്ന നിലയില്‍ എന്‍.സി.പിയില്‍ ചേരാനുള്ള ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കും,’ എന്നായിരുന്നു ലതികാ സുഭാഷ് നേരത്തെ പറഞ്ഞിരുന്നത്.
