സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ നടപടിയുമായി സർക്കാർ ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. അരിയും പച്ചക്കറിയും അടക്കം കേരളത്തിലേക്ക്എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശനം നടത്തും.ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ജി ആർ അനിൽ പറഞ്ഞു.
പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല . പൂഴ്ത്തി വെയ്പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *