PRD/CLT/2257/05/23
25/05/2023

സൗജന്യ കോഴ്സ്

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/ കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്സ് നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള 38 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാന തിയ്യതി : മെയ് 30. അപേക്ഷകർക്ക് എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952376179.

PRD/CLT/2258/05/23
25/05/2023

പി എസ് സി അറിയിപ്പ്

ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)ഏഴാം എൻ സി എ – എസ് സി സി സി തസ്തികയുടെ 15-12-2022 തിയ്യതിയിലെ 549/2022 കാറ്റഗറി നമ്പർ പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം നിർദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയിരിക്കുന്നതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

PRD/CLT/2259/05/23
25/05/2023

താത്ക്കാലിക നിയമനം നടത്തുന്നു

ഗവ. മെഡിക്കൽ കോളേജിൽ ഇ എൻ ടി, സി വി ടി എസ്, ഓർത്തോ പീഡിക്സ്, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരായി കോൺട്രാക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂൺ 7 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത :- ഈ എൻ ടി, ഓർത്തോപീഡിക്സ് : അതാത് വിഭാഗത്തിൽ പിജിയും ടി സി എം സി രജിസ്ട്രേഷൻ. മെഡിക്കൽ ഓങ്കോളജി: മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം ഡി / ഡി എൻ ബി മെഡിസിൻ/പീഡിയാട്രിക്സ് / റേഡിയേഷൻ ഓങ്കോളജി, ഡി എം /ഡി എൻ ബി മെഡിക്കൽ ഓങ്കോളജി ടി സി എം സി രജിസ്ട്രേഷൻ. സർജിക്കൽ ഓങ്കോളജി: സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം സി എച്ച് / ഡി എൻ ബി സർജിക്കൽ ഓങ്കോളജി അല്ലെങ്കിൽ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. സി വി ടി എസ് : സി വി ടി എസ് വിഭാഗത്തിൽ എം സി എച്ച് സി വി ടി എസ്/ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. പ്രതിമാസ വേതനം -70000. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216 2350200 www.govtmedicalcollegekozhikode.ac.in

ബേപ്പൂർ ബീച്ചിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു

ബേപ്പൂർ ബീച്ചിൽ ‘ബേപ്പൂർ ആന്റ് ബീയോണ്ട് ടൂറിസം ഡെവലപ്പ്മെന്റ് ‘പദ്ധതിയുടെ പ്രവൃത്തി നടന്നു വരുന്നതിനാൽ ഒരു മാസത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാവുന്നതല്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ബീച്ചിലേക്ക് വരുന്ന സഞ്ചാരികളുടെ സുരക്ഷ പരിഗണിച്ചാണ് പ്രവേശനം നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *