ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്‌സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തില്‍ ബൂത്തില്‍ എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഒഡീഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പും ഇന്നു നടക്കും. 11.13 കോടി വോട്ടര്‍മാര്‍ക്കാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അര്‍ഹത. 1.14 ലക്ഷം പോളിംഗ് ബൂത്തുകള്‍ ആറാംഘട്ട തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പരിഗണിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടക്കം വോട്ടര്‍മാര്‍ക്ക് ആയി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയും ഹരിയാനയും ഒറ്റ ഘട്ടമായി ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. ബീഹാര്‍, ജാര്‍ഖണ്ട്, ഉത്തര്‍പ്രദേശ്, ഒഡിഷ, ജമ്മു കാശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് വോട്ട് ചെയ്യും.

രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടിംഗ് സമയം.

Leave a Reply

Your email address will not be published. Required fields are marked *