കാസര്‍ഗോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ജനരോഷം അണപൊട്ടിയത്. ഏറെനാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കര്‍ണാടക കുടക് സ്വദേശി സലീമിനെ ആന്ധ്രയില്‍ നിന്നാണ് പിടികൂടിയത്.
പൊലീസ് ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്. മുന്‍പ് നടത്തിയ സമാന കുറ്റകൃത്യങ്ങളും സിസിടിവി കാര്യങ്ങളും പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാനായതെന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. ആന്ധ്രപ്രദേശ് അഡോണി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ പ്രതിയെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.