തിരുവന്തപുരം: മസ്‌കത്തില്‍ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നഷ്ട പരിഹാരം നല്‍കുന്നത് പരിഗണനയില്‍ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയില്‍ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മെയില്‍ അയച്ചിരുന്നു.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാര്‍ത്ത അമൃതയെ തേടിയെത്തുന്നത്. മറ്റൊന്നും ചിന്തിച്ചില്ല, ആദ്യം കിട്ടിയ ഫ്‌ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വിമാനം കയറുന്നതിനു തൊട്ടുമുന്‍പ് ഫ്‌ലൈറ്റ് റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് വന്നു. കാരണം എയര്‍ ഇന്ത്യാ എകസ് പ്രസ് ജീവനക്കാരുടെ സമരം. പലരെയും കണ്ടുകരഞ്ഞപേക്ഷിച്ച് ഒടുവില്‍ അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നേടി. പക്ഷേ സമരം മൂലം അന്നും യാത്ര നടന്നില്ല.ഒടുവില്‍ ഇന്നലെ ആ വാര്‍ത്ത എത്തി. അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കാതെ അമൃതയുടെ ഭര്‍ത്താവ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *