
നന്മയുള്ള ഒരുപറ്റം മനുഷ്യരുടെ മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് ഷാജു ഇനി ജീവിതത്തിലേക്ക് തിരികെയെത്തും.ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഒരുമനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ മലയാളികൾ കൈകോർത്തപ്പോൾ ഷാജുവിന്റെ മോചനത്തിനായുള്ള 35 ലക്ഷം രൂപ സമാഹരിച്ചു.മോചനത്തിനായി ആരംഭിച്ച ജനകീയ കമ്മറ്റി വഴിയായിരുന്നു പ്രധാനമായും ധനം സമാഹരിച്ചത്. മുൻ എംഎൽഎ യു.സി രാമൻ ചെയർമാൻ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ ജനറൽ കൺവീനർ ,കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ ട്രഷറർ, വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ വൈസ് ചെയർമാൻ, കോർഡിനേറ്റർ വിനോദ് പടനിലം, കൺവീനർമാർ യുസി മൊയ്തീൻ കോയ,സഖാവ് ശ്രീധരൻ, ബിജെപി പ്രതിനിധി പ്രവീൺ,കോൺഗ്രസ് പ്രതിനിധി ഹിതേഷ് കുമാർ. തുടങ്ങി നിരവധി ഫണ്ട് സമാഹരണത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.
ഗൾഫിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ സൗദി പൗരൻ മരണപ്പെട്ടതിനെ തുടർന്ന് 6 വർഷത്തിലധികമായി നാട്ടിലേക്ക് വരാൻ പറ്റാതെ വിദേശത്ത് കുടുങ്ങി കിടക്കുന്ന
പടനിലം സ്വദേശി കണ്ണങ്ങോട്ടുമ്മൽ ഷാജുവിന്റേയും കുടുംബത്തിന്റെയും ദുരവസ്ഥ ജനശബ്‍ദം വാർത്ത നൽകിയിരുന്നു.2019 ആഗസ്റ്റ് 5നാണ് ഷാജു ജോലി ആവശ്യത്തിനായി സൗദിയിലേക്ക് പോയത്.2019 നവംബർ 30 ന് സാജു ഓടിച്ച വാഹനത്തിൻ്റെ പിറകിൽ സൗദി പൗരന്റെ കാർ ഇടിച്ചാണ് അപകടം.
വിദേശകാര്യമന്ത്രാലയത്തിൻ്റെയും ഇന്ത്യൻ എംബസ്സിയുടേയും കേരള എംപിമാരുടേയും ശ്രമഫലമായിട്ട് ഒരു മാസത്തിന്ശേഷം ജയിൽ മോചിതനായി. എന്നാൽ മോചനത്തിനായി 70 ലക്ഷം രൂപ അടക്കണമായിരുന്നു.
ഇതിൽ 35 ലക്ഷം ഷാജു ജോലി ചെയ്തിരുന്ന റിയാദിലുള്ള ഷിഫയിലെ എക്സിറ്റ് കമ്പനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചു.ബാക്കി വരുന്ന 35 ലക്ഷത്തിനാണ് സമാഹരണം നടത്തിയത്. എന്നാൽ ‘രാഷ്ട്രീയ നേതാക്കളും , എംഎൽഎ ,എംപിമാർ, കേന്ദ്രമന്ത്രി തുടങ്ങി നിരവധി പേർ ഇതിനായി ഒന്നിച്ചപ്പോൾ. ഷാജുവിനെ കൊണ്ടുപോയ ട്രാവൽ ഏജൻസി സൗദിയിൽപോയി അവിടെ കമ്പനിയുമായി നേരിട്ട് ചർച്ച നടത്തിയതിനെതുടർന്ന് കമ്പനി35 ലക്ഷം രൂപയുംകൂടി അടയ്ക്കുകയായിരുന്നു.
മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ, വാട്സ്ആപ്പ് കൂട്ടായ്മകൾ, തുടങ്ങി ഒരു കൂട്ടം മനുഷ്യർ ഒന്നിച്ചപ്പോൾ ഇവിടെ നിന്ന് 12 ലക്ഷത്തോളം രൂപ സ്വരൂപിക്കാനായി.നിലവിൽ ആ തുക ഷാജുവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച്നൽകാനാണ് പദ്ധതിയെന്ന്അറിയുന്നു.