ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയ്ക്കെതിരെ സഞ്ജയ് മഞ്ജരേക്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് മഞ്ജരേക്കർ പറഞ്ഞു.

“മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, മഴയെ തുടർന്ന് ആദ്യ ദിനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് സ്പിന്നർമാരുമായി ഇറങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. ജഡേജയെ ടീമിൽ ഉൾപ്പെടുത്തുന്നത് ബാറ്റിംഗ് പരിഗണിച്ചാണ്. ബൗളിംഗല്ല. അതിനെയാണ് ഞാൻ എപ്പോഴും എതിർക്കുന്നത്. പിച്ച് ഡ്രൈ ആണെങ്കിൽ, ടേൺ ചെയ്യുന്നതാണെങ്കിൽ സ്പിൻ ഓപ്ഷൻ എന്ന നിലയിൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താം. സ്പെഷ്യലിസ്റ്റ് താരങ്ങളാവണം ടീമിൽ കളിക്കേണ്ടത്. ബാറ്റിങ് മുൻനിർത്തി ഇന്ത്യ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയത് തിരിച്ചടിയായി. ഹനുമാ വിഹാരിയെപ്പോലൊരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ നമുക്ക് ഉണ്ടായിരുന്നു. സാങ്കേതികത്തികവുള്ള വിഹാരി നമുക്ക് ഉപകാരപ്പെടുമായിരുന്നു. ഒരു മികച്ച സ്കോറിലേക്ക് അദ്ദേഹം നമ്മളെ എത്തിക്കുകയും ചെയ്യുമായിരുന്നു.”- മഞ്ജരേക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *