അമേരിക്കയില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നല്‍കിയിരുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരായ സ്ത്രീകള്‍ക്ക് സഹായം നല്‍കുമെന്ന് വ്യക്തമാക്കി ബഹുരാഷ്ട്ര കമ്പനികള്‍ .

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗര്‍ഭഛിദ്രത്തിന് തടസ്സങ്ങള്‍ നേരിടുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്നാണ് മീഡിയ, ടെക്നോളജി, ഫിനാന്‍സ് മേഖലകളിലെ നിരവധി കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ വിമര്‍ശിച്ച കോടതി തീരുമാനത്തില്‍ അമേരിക്കന്‍ സ്ത്രീകള്‍ തെരുവുകളില്‍ പ്രതിക്ഷേധിക്കുമ്പോഴാണ് ബഹുരാഷ്ട്ര കമ്പനികള്‍ നിലപാട് അറിയിച്ചത്.

ആമസോണ്‍, മെറ്റ, നെറ്റ്ഫ്ളിക്സ്, മൈക്രോസോഫ്റ്റ് , ആപ്പിള്‍, ഡിസ്നി, ലെവിസ്, ഡിസ്നി, സ്റ്റാര്‍ബക്ക്സ്, സൂം, ഗുക്കി തുടങ്ങിയ കമ്പനികളാണ് ഗര്‍ഭഛിദ്രത്തിന് തടസ്സം നേരിടുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുമെന്നറിയിച്ചത്. ഈ കമ്പനികള്‍കളിലെ ജീവനക്കാരികളുള്ള അമേരിക്കന്‍ സംസ്ഥാനത്ത് ഗര്‍ഭഛിദ്രത്തിന് നിയമപരമായ തടസ്സം നേരിടുന്നുണ്ടെങ്കില്‍ യുഎസിലെ മറ്റൊരു സംസ്ഥാനത്ത് ഗര്‍ഭഛിദ്രത്തിന് പോവാനുള്ള യാത്രാ ചെലവുകള്‍ അടക്കം വഹിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

യു.എസില്‍ വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമായ 973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധിയായിരുന്നു 1973 ലേത്. ഭരണഘടനയില്‍ ഗര്‍ഭഛിദ്രം നടത്താവുന്ന സമയം വ്യക്തമാക്കാത്തതിനാല്‍ 28 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം അനുവദിച്ചിരുന്നു. 15 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിക്കുന്ന മിസിസിപ്പിയിലെ നിയമം കോടതി 63 ഭൂരിപക്ഷവിധിയില്‍ അംഗീകരിച്ചു. റിപ്പബ്ലിക്കന്‍ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗര്‍ഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *