നബ് ല ഹസാന.എൻ. കെ

അന്ധനായിരുന്ന കുഞ്ഞാവ എന്നറിയപ്പെട്ടിരുന്ന മൊയ്തീന്റെ ഊന്ന് വടിയായിരുന്നു ഇന്ന് മരണപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ റാബിയ. ബസ്‌സ്റ്റോപ്പിലും മറ്റുമായി പാട്ട് പാടി ഉപജീവനം നടത്തിയിരുന്ന കുന്ദമംഗലം ആനപ്പാറ ഇടവലത്ത് കോളനിയിൽ താമസിക്കുന്നകുഞ്ഞാവയുടെ കൂടെ നിഴൽ പോലെ റാബിയ എപ്പോളും ഉണ്ടാകാറുണ്ടായിരുന്നു.

ഹാർമോണിയം വെച്ച് പാടുന്ന കുഞ്ഞാവയും അദ്ദേഹത്തിന്റെ കൂടെയുള്ള റാബിയയും കുന്ദമംഗലം ബസ്റ്റോപ്പിൽ ബസ് കയറാൻ വരുന്നവർക്ക് നിത്യ കാഴ്ചയായിരുന്നു. ഹൃദയസംബന്ധമായ രോഗംപിടികൂടിയപ്പോഴുംറാബിയ കുടുംബം പോറ്റാൻ കുഞ്ഞാവയുടെ കൈപിടിച്ച് കുന്ദമംഗലം ബസ്റ്റോപ്പിൽ പാടാൻ വരാറുണ്ടായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന റാബിയക്ക് ബൈപാസ് സർജറി അടക്കം ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇന്ന് വൈകുന്നേരം ഹാർട്ട് അറ്റാക്ക് വന്ന റാബിയയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. റാബിയയുടെ മരണത്തോടെ കുഞ്ഞാവാക്കും കുടുംബത്തിനും നഷ്ടമായത് വരുമാന മാർഗം മാത്രമല്ല മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷകൾ കൂടിയാണ്

Leave a Reply

Your email address will not be published. Required fields are marked *