ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം . പ്രിയാ മാലിക്കിനാണ് സ്വർണം കിട്ടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ പരാജയപ്പെടുത്തിയത്.
43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി.147 പോയിന്റാണ് ഇന്ത്യ നേടിയത്. യുഎസ്എ 143 പോയിന്റും റഷ്യ 140 പോയിന്റും നേടിയിട്ടുണ്ട്.
