ശിലാസ്ഥാപനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

കൊളത്തൂര്‍ എസ്.ജി.എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തി, അനുമോദനസദസ് എന്നിവയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 46.72 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് വിദ്യാലയത്തിനായി ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി 100 ശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയത്തില്‍ ഈ വര്‍ഷം മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിബി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ചന്ദ്രന്‍ ഓഡിറ്റോറിയം വര്‍ക്കിംഗ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ രാജന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.കെ രാധാകൃഷ്ണന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ആര്‍. രേഖ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *