വില്പനക്കായി എംഡിഎംഎ യുമായി അരീക്കോട് സ്വദേശികൾ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് സംഘത്തിൽ പെട്ട മൂന്നുപേർ കൂടി പിടിയിലായി. വിദേശ വ്യവസായിയും. അരീക്കോട് കീഴുപറമ്പ് കുനിയിൽ സ്വദേശി ഷഫീഖ് എന്ന കോസ്മോ ഷഫീഖ് (36) റിയാലിറ്റി ഷോകളിലും ഗൾഫ് പ്രോഗ്രാമുകളിലും പങ്കെടുക്കുന്ന പ്രശസ്ത ഗായഗനും റെഡ് ബാൻഡ് മ്യൂസിക്ക് ട്രൂപ്പ് ഉടമയുമായ അരീക്കോട് പൂവുങ്ങൽ വീട്ടിൽ റാസിക്ക് എന്ന റാസിക്ക് റഹ്മാൻ ( 38 ) , അരീക്കോട് കാവനൂർ മീഞ്ചിറ സ്വദേശി നെച്ചിത്തൊടവൻ ജമാലുദ്ദീൻ ( 31 ) എന്നിവർ ആണ് പിടിയിലായത്.

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന അന്തർ ജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. ലഹരി കടത്താൻ ഉപയോഗിച്ച കാറും ലഹരി വില്പനയിൽ നിന്നും ലഭിച്ച 23,000 ഓളം രൂപയും ഷഫീഖിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 50 ഗ്രാമോളം എംഡിഎംഎ യുമായി കഴിഞ്ഞ ദിവസം മീഞ്ചിറ സ്വദേശികളായ പരപ്പൻ സുഹൈൽ, പാത്തിക്കൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്നിവരെ പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പിഎസ്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് ഇൻസ്പക്ടർ അബ്ബാസലിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും അരീക്കോട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *