ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്.
ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഒരുക്കുന്ന അടിത്തറ തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഫോമില്‍ അല്ലാത്തത് ഇന്ത്യയ്ക്ക് ക്ഷീണമാണ്. മറുവശത്ത് പരിക്കാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡ് ആണ് പരിക്ക് കാരണം ഒടുവില്‍ പുറത്തായത്. സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഒലി സ്റ്റോണ്‍ തുടങ്ങിയവര്‍ നേരത്തേതന്നെ ടീമിന് പുറത്താണ്.